2024 ലോക്‌സഭ തിരഞ്ഞെടുപ്പ് : ഒരുക്കങ്ങളാരംഭിച്ച് കോണ്‍ഗ്രസ്സ് കേരള ഘടകം

തിരുവനന്തപുരം : ലോക്സഭയിലേക്ക് 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാരംഭ തയാറെടുപ്പ് കേരളത്തില്‍ ആരംഭിച്ച് കോണ്‍ഗ്രസ് കേരള ഘടകം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളുടെയും ചുമതല കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വിവിധ നേതാക്കള്‍ക്കു നല്‍കി. ഈ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുന്നതും ഇവരുടെ ചുമതലയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisements

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ കോഴിക്കോട്ടു നടന്ന ചിന്തന്‍ ശിബിരം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചുമതലക്കാരെ നിശ്ചയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി.സിദ്ദിഖ് (തിരുവനന്തപുരം), കരകുളം കൃഷ്ണപിള്ള (ആറ്റിങ്ങല്‍), വി.എസ്.ശിവകുമാര്‍ (കൊല്ലം), എ.എ.ഷുക്കൂര്‍ (പത്തനംതിട്ട), കെ.സി.ജോസഫ് (മാവേലിക്കര), അജയ് തറയില്‍ (ആലപ്പുഴ), റോയ് കെ.പൗലോസ് (കോട്ടയം), വി.പി.സജീന്ദ്രന്‍ (ഇടുക്കി), എം.ലിജു (എറണാകുളം), പി.ജെ.ജോയി (ചാലക്കുടി), വി.ടി.ബല്‍റാം (തൃശൂര്‍), ബി.എ.അബ്ദുല്‍ മുത്തലിബ് (പാലക്കാട്), അനില്‍ അക്കര (ആലത്തൂര്‍), മുഹമ്മദ് കുഞ്ഞ് (പൊന്നാനി), സി.വി.ബാലചന്ദ്രന്‍ (മലപ്പുറം), സോണി സെബാസ്റ്റ്യന്‍ (കോഴിക്കോട്), പി.ടി.മാത്യു (വയനാട്), വി.എ.നാരായണന്‍ (വടകര), കെ.എല്‍.പൗലോസ് (കണ്ണൂര്‍), സൈമണ്‍ അലക്‌സ് (കാസര്‍കോട്) എന്നിവരാണു ചുമതലക്കാര്‍.

Hot Topics

Related Articles