തിരുവല്ല ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങി മരിച്ചു; അഴിയിടത്ത് ചിറ സ്വദേശിയായ യുവാവ് മരിച്ചത് കുളത്തിനടിയിലെ കല്ലിൽ തലയിടിച്ചതിനെ തുടർന്ന്; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

തിരുവല്ല: ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങി മരിച്ചു. തിരുവല്ല അഴിയിടത്തുചിറ കീഴൂപ്പറമ്പിൽ സുരേഷിന്റെ മകൻ കാശിനാഥനാണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. ക്ഷേത്രത്തിലെ കുളത്തിലേയ്ക്കു ചാടുന്നതിനിടെ കുളത്തിനടിയിലെ കല്ലിൽ തലയിടിക്കുകയായിരുന്നു. ഇതേ തുടർന്നു വെ്ള്ളത്തിനടിയിലേയ്ക്കു കുഴഞ്ഞു വീണ കാശിനാഥനെ രക്ഷിക്കാൻ കൂട്ടുകാർ ഒപ്പം ചാടി.

Advertisements

കാശിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷം ഇവർ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാശിനാഥനൊപ്പം കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളും പരിക്കേൽക്കാതെ രക്ഷപെട്ടു. ബുധനാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്താം ക്ലാസ് പരീക്ഷ വിജയിച്ച ശേഷം പ്ലസ് വൺ പ്രവേശനത്തിനു തയ്യാറെടുത്തിരിിക്കുകയായിരുന്നു കാശിനാഥൻ. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. മൃതദേഹം തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles