പാമ്പാടി ക്രോസ് റോഡ് സ്‌കൂൾ വിദ്യാർത്ഥി ബിന്റോ ഈപ്പന്റെ ആത്മഹത്യ; പ്രതിഷേധവുമായി സ്‌കൂൾ അടിച്ചു തകർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു

പാമ്പാടി: ക്രോസ് റോഡ്സ് സ്‌കൂളിൽ ഒൻപതാം ക്ലാസ്സ് വിദൃാർത്ഥി ആയിരുന്ന ബിന്റോ ഈപ്പന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ പ്രശാന്ത് പ്രകാശ് , ബിനീഷ് ബെന്നി ,രതീഷ് തോട്ടപ്പള്ളി ,ആകാശ് കൂരോപ്പള്ളി ,ജെസ്റ്റിൻ പുതുശ്ശേരി ,ബിബിൻ ഇലഞ്ഞിത്തറ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Advertisements

ബിന്റോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തോടനുബന്ധിച്ച് നടന്ന പ്രതിക്ഷേധ പ്രകടത്തിനിടയിൽ സ്‌ക്കൂൾ പ്രിൻസിപ്പളിന്റെ പങ്ങടയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകെ പ്രതികളാക്കിയാണ് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കസിൽ നീണ്ട നാലു വർഷത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രതികളെ വിട്ടയച്ചത്.
2018 ഏപ്രിൽ ഒന്നിനായിരുന്നു കേസിനാസ്പപദമായ സംഭവം. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കായി അഡ്വ. പ്രകാശ് പാമ്പാടി കോടതിയിൽ ഹാജരായി.

Hot Topics

Related Articles