ചെമ്പ് : മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെമ്പ് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തുരുത്തുമ്മ ഭാഗത്ത് 60 ഓളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് പുഴയില്‍ വെള്ളം ഉയര്‍ന്ന് കര കവിഞ്ഞത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളില്‍ നിന്നായി 14 പേരെ ബ്രഹ്‌മമംഗലം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ രാത്രി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
പഞ്ചായത്തിലെ മൂന്ന്, ഒന്‍പത് വാര്‍ഡുകളിലെ നിരവധി വീടുകളിലും പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറി. പുഴയില്‍ കിഴക്കന്‍ വെള്ളത്തിന്റ വരവ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പേര്‍ക്ക് വീട് വിട്ടിറങ്ങേണ്ട സാഹചര്യമാഞ്ഞുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ ലയാ ചന്ദ്രന്‍,കെ.വി പ്രകാശന്‍, രാഗിണി ഗോപി എന്നിവരുടെയും വില്ലേജ് അധികൃതരുടെയും നേതൃത്വത്തില്‍ ക്യാമ്പില്‍ ലൈറ്റിംഗ്, ഭക്ഷണം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.