വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററും, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ്

വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ ഒൻപതിന് വൈക്കം കൊച്ചുകവലയിൽ യൂണിയൻ ബാങ്കിന് എതിർവശം സംഘടിപ്പിക്കുന്ന മെഗാ വൈദ്യപരിശോധന ക്യാമ്പ് സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്യും.

Advertisements

വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധികശ്യാം, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് തുടങ്ങിയവർ സംബന്ധിക്കും. ഡന്റൽ, ജനറൽമെഡിസിൻ, ഇ എൻ ടി, ഒഫ്താൽ , പീഡിയാട്രിക്, വാസ്‌കുലാർ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർമാരുടേയും സാങ്കേതിക വിദഗ്ധരുടേയും സേവനം ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 2000 പേർക്കാണ് ചികിൽസ ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താലുക്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അർബൻ വെൽഫെയർ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുമായി 9645584572,807 8004598 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ,ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.വി. മനോജ്, എം. അനിൽകുമാർ , എം.എൻ. ദിവാകരൻനായർ , എസ്.സുബൈർ, നാസർ, ശ്രീദേവി അനിരുദ്ധൻ, സെക്രട്ടറി എം.കെ. സോജൻ , കെ.എം.പ്രിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles