അയർക്കുന്നത്ത് കരമടയ്ക്കാനെത്തിയ സ്ഥലം ഉടമയും ക്ലർക്കും തമ്മിൽ തർക്കം; വീട്ടുകരമടയ്ക്കാൻ പഞ്ചായതോഫീസിനു മുൻപിൽ സത്യാഗ്രഹമിരുന്ന് ബി.ജെ.പി മേഖല സെക്രട്ടറി

അയർക്കുന്നം ( കോട്ടയം): ബാങ്ക് വായ്പയെടുക്കുന്ന ആവശ്യത്തിലേക്ക് വീട്ടുകരമടയ്ക്കുവാൻ അയർക്കുന്നം പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ മാസം എഴാം തിയതി (ജൂലായ് ) അപേക്ഷ കൊടുത്ത കൃഷ്ണകുമാർ നീറിക്കാടിനാണ് എൽ ഡി ക്ലർക്ക് അനീഷിൽ നിന്നും ദുരാനുഭവമുണ്ടായത്.മുൻപ് ഇലക്ഷനിൽ മത്സരിച്ച സമയത്ത് കൂടുതൽ തുക മുൻകൂറായി അടച്ചിരുന്നു. പിന്നീട് വീട്ടിൽ ചില അറ്റകുറ്റപണികൾ നടത്തിയതിനാൽ പുതിയ അപേക്ഷ നൽകുയായിരുന്നു.

Advertisements

നിലവിൽ ഐ എസ് ഒ അംഗീകൃത പഞ്ചായത്തായ അയർക്കുന്നം പഞ്ചായത്തിൽ അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതിനു പകരം ഒരു മാസക്കാലമകാറായിട്ടും യാതൊരു നടപടിയുമില്ലാത്തതിന്റെ പേരിൽ അപേക്ഷകൻ പഞ്ചായത്താഫീസിൽ ചെല്ലുകയായിരുന്നു.ഇതേസമയം വൈകിട്ട് നടക്കേണ്ട യൂണിയൻ മീറ്റിംഗുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എൽ ഡി ക്ലർക്ക് അനീഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് യൂണിയൻ മീറ്റിംഗായതിനാൽ രണ്ട് ദിവസത്തിനു ശേഷം വരാൻ അപേക്ഷകനോട് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ എട്ടിലധികം തവണയായി വരുന്നെന്ന കാര്യം ബോധ്യപ്പെടുത്തിയപ്പോൾ ‘ കണേണ്ടപ്പോലെ കണ്ടാൽ ‘ ഇങ്ങനെ നടക്കേണ്ടി വരുമായിരുന്നൊ എന്ന അനീഷിന്റെ ചോദ്യത്തോട് കൃഷ്ണകുമാർ നീറിക്കാട് വൈകാരികമായി പ്രതികരിക്കുകയും, ഇതേ ആവശ്യങ്ങളുമായി നാളുകളായി കയറിയിറങ്ങുന്ന നാട്ടുകാരും പ്രതികരിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

പഞ്ചായത്ത് സെക്രട്ടറിയും, എൽ ഡി ക്ലർക്ക് അനീഷും ചേർന്ന് വ്യാപകമായി അഴിമതി നടത്തുന്നു എന്ന ആരോപണം ഉന്നയിച്ച് ബി.ജെ.പി മേഖലാ സെക്രട്ടറി കൃഷ്ണകുമാർ നീറിക്കാട് പഞ്ചായത്തോഫിസിൽ സത്യാഗ്രഹമിരുന്നു.സംഘർഷാവസ്ഥ കണക്കിലെടുത്ത് അയർക്കുന്നം പോലീസ് സ്റ്റേഷനിലെ സി.ഐ.ഉൾപ്പടെ സ്ഥലത്തെത്തി.നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് യാതൊരു വിലയും കല്പിക്കാത്ത ഉദ്യോഗസ്ഥ ധാർഷ്ഠ്യ ഭരണമാണ് അവിടെ നടക്കുന്നത്. ലൈഫ് ഭവനപദ്ധതികൾക്ക് പോലും കൈക്കൂലി ഇടാക്കുന്ന ഉദ്യോഗസ്ഥരാണ് അയർക്കുന്നം പഞ്ചായത്തോഫീസിലുള്ളതെന്നു ബി.ജെ.പി ആരോപിച്ചു.

പഞ്ചായത്തിലെ ഈ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് കൃഷ്ണകുമാർനീറിക്കാട് ആവശ്യപ്പെട്ടു.സംഭവം മാധ്യമ ശ്രദ്ധയിൽപ്പെടുമെന്ന് മനസ്സിലായ ഉദ്യോഗസ്ഥർ ഉടൻതന്നെ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീട്ടുകരം 2022-23 വരെ അടച്ചതായിരുന്നു അപേക്ഷകൻ. ഇത് തെളിയിക്കുന്ന രസീതിനാണ് കഴിഞ്ഞ ഒരുമാസക്കാലമായി പഞ്ചായത്താഫീസിൽ ഇദ്ദേഹം കയറിയിറങ്ങുന്നത്.ഇതിനെതിരെ വരും ദിവസങ്ങളിൽ സമരവുമായി മുന്നിട്ടിറങ്ങുമെന്നും ബി.ജെ.പി അറിയിച്ചു.

Hot Topics

Related Articles