പത്തനംതിട്ട : അമ്മ സ്കൂളിന് അവധി നൽകി ഉത്തരവിടുന്നു. മകൻ അതിനെ എതിർത്ത് തന്റെ ആഗ്രഹം പറയുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ അമ്മ മകൻ സ്നേഹമാണ് വൈറൽ . മഴ കനത്തതോടെ പത്തനംതിട്ട ജില്ല കളക്ടറായ ദിവ്യ എസ് അയ്യർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. അമ്മയുടെയും മകന്റേയും സ്വകാര്യ നിമിഷങ്ങൾ തന്റെ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാകട്ടെ അച്ഛൻ ശബരിനാഥനും .
പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും തങ്ങളുടെ മകന് മല്‍ഹാറിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ ശബരീനാഥന് പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്‍ഹാറിനെ മാത്രമേ വീഡിയോയില്‍ കാണുന്നുള്ളു. കുട്ടിയോട് നാളെ എവിടെ പോകണമെന്ന് അമ്മ ദിവ്യ ചോദിക്കുന്നതും, അതിന് നല്കുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്. ‘മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ത്ഥി’ എന്ന അടിക്കുറിപ്പോടെ ഇന്നലെയാണ് ശബരീനാഥന് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
‘എന്റെ കുഞ്ഞിന് നാളെ എവിടെ പോകണം’ എന്ന് കളക്ടര്‍ ചോദിക്കുമ്പോള്‍ സ്കൂളിലേക്ക് എന്നാണ് മല്‍ഹാര്‍ നല്കുന്ന മറുപടി. പിന്നാലെ അമ്മ നാളെ സ്കൂളുകള്‍ക്ക് അവധി കൊടുത്തിരിക്കുകയാണെന്ന് കളക്ടര്‍ മറുപടി നല്കുന്നു. അവധി വേണ്ടെന്ന് കുട്ടി പറയുന്നതും വീഡിയോയില്‍ കാണാം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവും ഭാര്യയുടെ തീരുമാനം വൈകിയ വിവാദവും വലിയ ചർച്ചകൾക്ക് വിഷയമാകുമ്പോഴാണ് രസകരമായ വീഡിയോയുമായി ദിവ്യയും ശബരിനാഥനും സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഈ രസകരമായ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.