സ്വാതന്ത്ര്യദിനത്തിൽ വൈക്കത്ത് എ.ഐ.വൈഎഫ് മതേതര സംഗമം; സ്വാഗത സംഘം രൂപീകരിച്ചു

വൈക്കം: സ്വാതന്ത്ര്യദിനത്തിൽ എഐവൈഎഫ് നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിക്കുന്ന മതേതര സംഗമം ക്യാമ്പയിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. വൈക്കം വലിയകവലയിലെ പി കൃഷ്ണപിള്ള സ്മാരകത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം സിപിഐ ജില്ലാ എക്‌സി. അംഗം ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, വൈക്കം മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.ആർ ശരത് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ ജിൽജിത്ത്, പി.എസ് അർജുൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ ആശ എംഎൽഎ (പ്രസിഡന്റ്), അഡ്വ. എസ്.പി സുജിത്ത് (സെക്രട്ടറി) എന്നിവരടങ്ങുന്ന 101 അംഗ എക്‌സി. കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Hot Topics

Related Articles