ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രധാന ശസ്ത്രക്രീയാതീയ്യേറ്ററിൽ ഡ്യൂട്ടി ചെയ്യുന്നതാൽക്കാലിക ജീവനക്കാരൻ ഡോക്ടർമാർ അറിയാതെ ശസ്ത്രക്രീയക്ക് വിധേയമാകുന്ന രോഗികളുടെ ബന്ധുക്കളെ കൊണ്ട് അനാവശ്യമായി മരുന്നു വാങ്ങിപ്പിക്കുന്നതായി പരാതി. ഹെർണ്യ രോഗത്തിന് ശസ്ത്രക്രീയക്ക് വിധേയമായ രോഗി, അതിരമ്പുഴ ശ്രീകണ്ഠമംഗലം വള്ളാട്ട് വീട്ടിൽ ജസ്റ്റിൻ മാത്യൂ വാണ് ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ 23ന് ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 27 ന് ശസ്ത്രക്രീയക്ക് വിധേയമാകുകയും ചെയ്തു.
ശസ്ത്രക്രീയാ ദിവസം രാവിലെ 7.30 ന് രോഗിയെ ശസ്ത്രക്രിയാതീയ്യേറ്ററിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ കൾ ക്ക് ശേഷം തീയ്യേറ്ററിലെ ഒരു ജീവനക്കാരനെത്തി,ജസ്റ്റിൻ മാത്യൂവിന്റെ കൂട്ടിരിപ്പുകാരെ വിളിച്ചു. ഒരു ബന്ധു വന്നയുടൻ ഈ മരുന്നു വാങ്ങി കൊണ്ടുവരുവാൻ ഒരു കുറിപ്പ് നൽകി. അത് ആർപ്പു ക്കര പഞ്ചായത്ത് കോംപ്ലക്സിന് സമീപത്ത് പ്രവർത്തിക്കുന്ന സർജിക്കൽ സ്ഥാപനത്തിൽ (മഡോണ ) നിന്ന് തന്നെ വാങ്ങണമെന്ന് പ്രത്യേകം പറയുകയും ചെയ്തു. 7650 രൂപാ വില വരുന്ന ഈ മരുന്നു വാങ്ങി ജീവനക്കാരൻ കൈവശം രോഗിയുടെ ബന്ധു കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് മറ്റൊരു മരുന്നിനുള്ള കുറിപ്പ് നൽകി. രണ്ടാമത് നൽകിയ കുറിപ്പുമായി സർജറിക്കൽ കടയിൽ ചെന്നപ്പോൾ അല്പം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് സർജീക്കൽ കടയിലെ ജീവനക്കാരൻ പറഞ്ഞു. ഇതനുസരിച്ച് ബന്ധു തിരികെ തീയ്യേറ്ററിന് മുൻവശം എത്തിയപ്പോൾ, രോഗിയെ ശസ്ത്രക്രീയ കഴിഞ്ഞ് ജനറൽ സർജറി തീർവ്വ പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയതായി അറിഞ്ഞു. ശസ്ത്രക്രീയക്ക് ശേഷവും മരുന്ന് വാങ്ങുവാൻ കുറിപ്പ് തന്ന ജീവനക്കാരന്റെ നടപടിയിൽ സംശയം തോന്നിയ ബന്ധു , അടുത്ത ദിവസം രോഗിയെ പരിശോധിക്കാനെത്തിയ പ്രധാന ഡോക്ടറോട് വിവരം പറഞ്ഞു.
ആശ്ച്യര്യം പ്രകടിപ്പിച്ച ഡോക്ടർ, ഞാനോ സഹ ഡോക്ടർമാരോ ശസ്ത്രക്രീയാ ദിവസം മരുന്നു വാങ്ങുവാൻ ആർക്കുo നിർദ്ദേശം നൽകിയിട്ടില്ലെന്നും, ജീവനക്കാർക്ക് മരുന്ന് കുറിച് നൽകുവാൻ സർജറി വിഭാഗത്തിലെ ഒരു ഡോക്ടർമാരും അനുവാദം നൽകിയിട്ടില്ലെന്നും, അങ്ങനെ നൽകുവാനുള്ള യോഗ്യത ഈ ജീവനക്കാർക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ജീവനക്കാരൻ കുറിച്ച് നൽകിയ മരുന്ന്, ഈ രോഗിക്ക് ആവശ്യമുള്ള തല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതേ ദിവസം തന്നെ ഈ ജീവനക്കാരൻ അന്ന് ശസ്ത്രക്രീയക്ക് വിധേയമുഴുവൻ രോഗികളുടേയും ബന്ധുക്കളെ കൊണ്ട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മരുന്ന് വാങ്ങിപ്പിച്ചതായും പരാതിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതായി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. അതിനാൽ ഇത്തരം ജീവനക്കാരനെ തിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.