കോടതിയിൽ സമൻസ് തീർക്കുന്നതിനിടെ അഭിഭാഷകരുടെ പ്രതിഷേധം; പൊലീസിനെ പഴി പറഞ്ഞത് വരുമാനം നഷ്ടമാകുന്നതിനാൽ; പൊലീസ് ഇടപെടൽ നടത്തുന്നത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്; കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകൾ തീർപ്പാക്കാൻ നിർദേശം നൽകിയത് ഹൈക്കോടതി

കോട്ടയം: കോടതിയിൽ സമൻസ് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്നു പൊലീസ് നടത്തിയ ഇടപെടൽ വിവാദമാക്കിയത് അഭിഭാഷകർ. ശനിയാഴ്ച കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസുകാർ വൻ ക്രമക്കേട് നടത്തുന്ന എന്ന രീതിയിലായിരുന്നു അഭിഭാഷകരുടെ പരാതിയും വിവാദവും. ജാഗ്രതാ ന്യൂസ് ലൈവാണ് ഇതു സംബന്ധിച്ചുള്ള അഭിഭാഷകരുടെ പരാതി ആദ്യം പുറത്ത് വിട്ടത്. എന്നാൽ, പിന്നീട് ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ കൈക്കൂലി വാങ്ങി തട്ടിപ്പ് നടത്തി എന്ന അഭിഭാഷകരുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ രണ്ടു വർഷത്തോളമായി ജില്ലയിലെ കോടതികളിൽ ആറായിരത്തോളം പെറ്റിക്കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത്തരത്തിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിമാരുടെയും ജില്ലാ ജഡ്ജിമാരുടെയും യോഗം വിളിച്ചു ചേർത്തു. ഇത്തരത്തിൽ യോഗം വിളിച്ച ശേഷം വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ റിപ്പോർട്ടിലാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കോട്ടയം ജില്ലയിൽ മാത്രം ആറായിരത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. കൊച്ചിയിൽ ആറുപതിനായിരത്തോളം കേസുകളും, തിരുവനന്തപുരത്ത് 75000 പെറ്റിക്കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. 350 മുതൽ ആയിരം രൂപ വരെ പിഴ ഈടാക്കേണ്ട കേസുകളാണ് കെട്ടിക്കിടക്കുന്നതിൽ ഏറെയും. ഈ സാഹചര്യത്തിലാണ് കേസ് തീർപ്പാക്കുന്നതിനായി ഹൈക്കോടതി കർശന ഇടപെടൽ നടത്തിയത്.

തുടർന്നു കോടതിയുടെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവി പെറ്റിക്കേസുകൾ തീർപ്പാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്കു നിയോഗിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും, ലീഗൽ സർവീസ്് അതോറിറ്റി വോളണ്ടിയർമാരും കോടതി ജീവനക്കാരും ചേർന്ന് പെറ്റിക്കേസിൽ പ്രതികളായവരെ കണ്ടെത്തുകയും, ഇവരെ ഫോണിൽ വിളിച്ച ശേഷം സമൻസ് നൽകി പിഴ അടപ്പിക്കുകയുമാണ് ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കോടതി തലത്തിലും ഇത്തരത്തിൽ പെറ്റിക്കേസ് തീർപ്പാക്കലുകളുണ്ടാകുന്നത്.

എന്നാൽ, ആറായിരത്തോളം കേസുകൾ ഒറ്റയടിയ്ക്കു തീർപ്പാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് അഭിഭാഷകരെ പ്രതിഷേധത്തിനു പ്രേരിപ്പിക്കുന്നത്. കോടതികൾ പെറ്റിക്കേസിനു വേണ്ടി സമയം ചിലവഴിക്കുമ്പോൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഇപ്പോൾ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തലത്തിൽ കൃത്യമായ അവലോകന യോഗവും ചേരുന്നുണ്ട്.

Hot Topics

Related Articles