തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന പ്രഹസനം: കോൺഗ്രസ്

തിരുവല്ല : ആരോഗ്യ മന്ത്രി തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധന പ്രഹസനമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. സിപിഎമ്മിന്റെ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ എം എൽഎയെ പോലും ഉൾപ്പെടു ത്തിയില്ല. മന്ത്രി തന്റെ പ്രതിഛായ സംരക്ഷിക്കുന്നതിന് വേണ്ടി ആണ് പരിശോധന നടത്തിയത്.

Advertisements

ആശുപത്രിയുടെ വികസന കാര്യങ്ങളിൽ മന്ത്രി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരിപാടികൾ നടത്തും. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles