തിരുവല്ല താലൂക്കാശുപത്രിയിൽ മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി വീണാ ജോർജിനെ അപമാനിക്കുകയും കുറ്റക്കാരനായ ആശുപത്രി സൂപ്രണ്ടിനെ വെള്ളപൂശാനുമുള്ള കെ ജി എം ഒ എ, ഐ എം എ യുടെയും നടപടിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ട്രഷറർ ഷിനിൽ എബ്രഹാം അദ്ധ്യക്ഷനായ യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കെ ബാലചന്ദ്രൻ, ജെനു മാത്യു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
Advertisements