കോട്ടയം: നീണ്ട 22 വർഷത്തെ രാജ്യ സേവനത്തിനുശേഷം തിരികെ നാടിലെത്തിലെ ഹെഡ്കോൺസ്റ്റബിൾ മാത്യൂസ് എം.സിയ്ക്ക് സി ആർ.പി.എഫ് കോട്ടയം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണവും, അനുമോദന സമ്മേളവും നടത്തി. മുണ്ടക്കയം സ്വദേശിയായ എച്ച്.സി മാത്യൂസ് എം.സി നിലവിൽ കാശ്മീരിൽ നിന്നാണ് രാജ്യസേവനം പൂർത്തിയാക്കി തിരികെ നാട്ടിൽ എത്തിയത്.
ചത്തിസ്ഗഢ്, ബാഗ്ലൂർ, ഡൽഹി തുടങ്ങിയ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സേവനം അനുഷ്ടിച്ച മാത്യൂസ് രാജ്യത്തിൻ്റെ എസ്.പി.ജി ടീംമിലും ഏഴ് വർഷക്കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജോലിയിൽ ഉണ്ടായിരുന്ന 22 വർഷക്കാലം രാജ്യത്തിൻ്റെ പുരോഗതിയാക്കായി സി.ആർ.പി.എഫിലൂടെ വിവിധ കാര്യങ്ങൾ ചെയ്യാനായെന്നും 22 വർഷക്കാലമെന്നത് 22 ദിവസമായിട്ടെതോന്നിയിട്ടുള്ളൂവെന്നും അനുമോദന സമ്മേളത്തിൽ എച്ച്.സി മാത്യൂസ് എം.സി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ സി.ആർ.പി.എഫ് രാജ്യസുരക്ഷയുടെ അഭിവാജ്യഘടകമാണെന്നും സി.ആർ.പി.എഫ് കോട്ടയം കൂട്ടാഴ്മ സംഘടിപ്പിച്ച അനുമോദന സമ്മേളത്തിൽ നന്ദി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഹെഡ്കോൺസ്റ്റബിൾ ഷീലാ മധു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സാബു പി.എ, ജോർജ് എ.എം, അനിൽകുമാർ, സുമൻ പി എം, ജിജി ഡേവിഡ്, മധു കുറിച്ചി എന്നിവർ സംസാരിച്ചു.