കോട്ടയം : കോട്ടയം ചുങ്കത്ത് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിഞ്ഞു. ചുങ്കം പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. കോട്ടയം ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാർ പാലത്തിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. കുടയംപടി പാണ്ഡവം സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വാഹനം ഓടിച്ചിരുന്ന ചുങ്കം വാരിശ്ശേരി സ്വദേശികളായ യുവാക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. പോസ്റ്റിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ പാലത്തിന് കുറുകെ ചുങ്കം ദിശയിലേക്കാണ് തലകീഴായി മറിഞ്ഞ് .സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാർ പൂർവ്വ സ്ഥിതിയിലാക്കിയ ശേഷം റോഡിൽ നിന്നും മാറ്റി.