തിരുനക്കര ഷോപ്പിംങ് കോംപ്ലക്‌സ് പൊളിച്ചു പണി; പ്രതിഷേധവുമായി വ്യാപാരികൾ; കെട്ടിടം ഒഴിപ്പിക്കാൻ നോക്കിയാൽ കുടുംബത്തോടെ എത്തി ഉപരോധിക്കുമെന്നു വ്യാപാരികൾ

കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്‌സ് ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായാൽ കുടുംബത്തോടൊപ്പം എത്തി സമാധാനപരമായി പ്രതിരോധിക്കുമെന്ന് വ്യാപാരികൾ. നാളെ രാവിലെ 11ന് ആണ് നഗരസഭാ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ നടക്കുക. നടപടിക്ക് എതിരെ വ്യാപാരികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ തീരുമാനം വരും വരെ നടപടികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Advertisements

തിരുനക്കര ബസ്സ്റ്റാൻഡ് കോംപ്ലക്‌സ് 1953-56 ചെയർമാനായിരുന്ന കെ.എൻ. ശ്രീനിവാസ അയ്യരുടെ ആശയമാണ് ഈ ബസ്സ്റ്റാൻഡ് കോംപ്ലക്‌സ്. 4 ബ്ലോക്കുകളിലായി ചെറുതും വലുതുമായ 6 കെട്ടിടങ്ങൾ ചേർന്നതാണ് ഈ കോംപ്ലക്‌സ്. 1956 മാർച്ച് 8-ന് എ ബ്ലോക്ക് കെ.എൻ. ശ്രീനിവാസ ഐയ്യർ കല്ലിട്ടു. 1959-ൽ ഗോപാലകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. ബി ബ്ലോക്ക് 1965 ഏപ്രിൽ 1-ന് മഹാരാഷ്ട്ര ഗവർണർ പി.വി. ചെറിയാൻ കല്ലിട്ട് 1968 ഏപ്രിൽ 20-ന് കുര്യൻ ഉതുപ്പ് തുറന്ന് കൊടുത്തു. സി ബ്ലോക്ക് 1969 ഡിസംബർ 4ന് എൻ.കെ പൊതുവാൾ കല്ലിട്ട് 1971 ഒക്ടോബർ 8-ന് എൻ.കെ. പൊതുവാൾ തന്നെ തുറന്നുകൊടുത്തു. ഡി ബ്ലോക്ക് 1971 ഫെബ്രുവരി 11-ന് കല്ലിട്ട് 1973 ജൂൺ 15-ന് കുര്യൻ ഉതുപ്പ് തുറന്ന് കൊടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018-ൽ പൊതുപ്രവർത്തകനായ മഹേഷ് വിജയൻ കൊടുത്ത പൊതുതാത്പര്യഹർജി. കെട്ടിടത്തിൻറെ ബലപരിശോധന നടത്തിയത് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് അസിസ്റ്റൻറ് പ്രൊഫസർ വി. ബിജുവും അസോസിയേറ്റ് പ്രൊഫസർ ഡി.സി. മിത്രയും.
റിപ്പോർട്ട് സിപിഡബ്‌ള്യുഡി മാനുവൽ പ്രകാരം കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികൾ ചെയ്താൽ 10 മുതൽ 15 വർഷം വരെ ആയുസ്സ്. ജണഉ മാനുവൽ പ്രകാരം കോളം ബീം ആയി കെട്ടിടം പണിതാൽ 75 വർഷംവരെ ആയുസ്സ് കണക്കാക്കുന്നു. റിപ്പോർട്ട് പ്രകാരം പണി ചെയ്യുവാൻ നിർദ്ദേശിച്ച റിപ്പോർട്ട് പ്രകാരം പണിയെടുക്കുവാൻ നിർദ്ദേശിച്ച കോടതി കേസ് ഡിസ്‌പോസ് ചെയ്തു. 12.11.2020-ൽ എന്നാൽ 31.3.2021-ൽ നഗരസഭ കോടതിയെ വീണ്ടും സമീപിച്ചു.

50 ലക്ഷം രൂപ ബഡ്ജറ്റിൽ നീക്കിവച്ച് 2 പ്രാവശ്യം ടെൻണ്ടർ വിളിച്ചിട്ടും ആരും വരാത്തതിനാൽ കെട്ടിടം ഡിമോളിഷ് ചെയ്യുവാൻ 25.3.2021-ൽ കൂടിയ കൗൺസിൽ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചതായി അറിയിച്ചു. കോടതി ഇതു അനുവദിച്ചു. യഥാർത്ഥത്തിൽ ഈ ചർച്ച കൗൺസിലിൽ വയ്ക്കാതെ സബ്കമ്മറ്റിയെ വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.
ഉദ്ദേശം 2004-ൽ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ച് 12 നില് ട്രേഡ് സെൻറർ പണിയുവാൻ ഡിപിആർ തയ്യാറാക്കി മുന്നോട്ട് പോയെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് നിർത്തി വയ്‌ക്കേണ്ടി വന്നു. ഈ വിവരം 2004 സെപ്തംബർ മാസം 23, 24, 28 തീയതികളിൽ കേരളത്തിലെ എല്ലാ ദിനപത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 2022-ൽ അനുകൂല വിധി സമ്പാദിച്ചത് നഗരസഭയെയും ജൂബിലി സ്മാരക മൾട്ടി കോംപ്ലക്‌സ് കം ബസ്‌ബേ പണിയുവാൻ ഇതിനായി 75 ലക്ഷം ബഡ്ജറ്റിൽ മാറ്റിവച്ചു.

ആരും എതിർക്കാതെയിരിക്കുവാൻ അനുകൂല ഉത്തരവ് സമ്പാദിച്ച് 15.1.2022 വരെ കാത്തിരുന്നു. ജനുവരി 16-ന് പത്രങ്ങളിൽ വാർത്ത കൊടുത്തിട്ടും നടപടികളുണ്ടായില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ ഖാദർ, അബൂബക്കർ, എ.എ തോമസ്, മാത്യു നൈനാൻ, ആർ.രവി, ബൈജു, പി.ബി ഗിരീഷ് എന്നിവർ അറിയിച്ചു.

Hot Topics

Related Articles