കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇവർക്ക് കോളേജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി ഓൺലൈനായി പ്രവേശനമെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Advertisements