പാലാ കാനാട്ട്പാറയിലെ ഡബ്ബിംഗ് യാർഡ് പുനസ്ഥാപിക്കും: നഗരസഭയിൽ ചടുല നീക്കങ്ങളുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്

പാലാ : നഗരസഭയിലെ അഞ്ചാം വാർഡ് കാനാട്ട് പാറയിൽ വർഷങ്ങൾക്കുമുമ്പ് ജനകീയ സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ ഡബ്ബിംഗ് യാർഡ് പുനസ്ഥാപിക്കാനുള്ള നീക്കങ്ങളുമായി കേരള കോൺഗ്രസ് മാണി വിഭാഗം. ഈ പ്രദേശത്ത് ജനജീവിതം ദുസ്സഹം ആകുകയും, ഭക്ഷണപദാർത്ഥങ്ങളിലും, സമീപത്തുള്ള ക്രൈസ്തവ ദേവാലയത്തിലെ തിരുവോസ്തിയിലും വരെ ഈച്ച വീണ് സ്ഥിരമായി മലിനപ്പെടുകയും ചെയ്യ്ത സാഹചര്യത്തിൽ വൈദികർ ഉൾപ്പെടെ രംഗത്തിറങ്ങി ആണ് ജനകീയ പ്രതിരോധം നടത്തിയതും മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടിച്ചതും. ജോസ് കെ മാണിയുടെ ഒത്താശയോടുകൂടി അദ്ദേഹത്തിൻറെ വിശ്വസ്തനായ കേരള കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം പ്രസിഡൻറ് ബിജു പാലൂപടവന്റെയും, നഗരസഭ ചെയർമാന്റെയും നേതൃത്വത്തിലാണ് വീണ്ടും മാലിന്യ സംസ്കരണ കേന്ദ്രം തുറക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.

Advertisements

സിപിഎമ്മിനെ പ്രകോപിപ്പിക്കാൻ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്പ് ഡബ്ബിംഗ് യാർഡ് വിവാദമുണ്ടായപ്പോൾ ജനകീയ മുന്നണിയുമൊത്ത് കൈകോർത്തു സമരത്തിന് നേതൃത്വം നൽകിയത് സിപിഎമ്മാണ്. നിലവിൽ വാർഡിലെ കൗൺസിലറും സിപിഎം പ്രതിനിധിയാണ്. സമരം നയിച്ചതിന്റെ പേരിൽ മുണ്ടാങ്കൽ പള്ളി വികാരി അച്ഛനോടൊപ്പം നിരവധി സിപിഎം നേതാക്കളും പ്രതികളായിരുന്നു. ഈ സാഹചര്യത്തിൽ ഒരുമിച്ച് ഭരിക്കുന്ന നഗരസഭയിൽ ഇത്തരം ഒരു ആവശ്യവുമായി കേരള കോൺഗ്രസ് കടന്നുവരുന്നത് സിപിഎം വൃത്തങ്ങളെ പ്രകോപിപ്പിക്കാനാണെന്ന സംശയമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത സംസ്ഥാനസർക്കാർ അഭിമാന പദ്ധതിയായി കാണുന്ന ലൈഫ് മിഷൻ സൗജന്യ പാർപ്പിട സമുച്ചയത്തിനായി സ്ഥലം കണ്ടെത്തിയതിനു സമീപമാണ് ഡംബിങ് യാർഡ് പുനസ്ഥാപിക്കാൻ കേരള കോൺഗ്രസ് നീക്കം നടത്തുന്നത്. ഇവിടെ ഒരു ഡബ്ബിംഗ് യാർഡ് പ്രവർത്തനം ആരംഭിച്ചാൽ ഗുണഭോക്താക്കൾ ഭവനമില്ലാത്ത പാവപ്പെട്ട ഗുണഭോക്താക്കൾ പോലും പാർപ്പിടങ്ങൾ ഏറ്റെടുക്കാൻ മടിക്കുകയും പദ്ധതി അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് സിപിഎം തിരിച്ചറിയുന്നു. സർക്കാർ പദ്ധതിയെ അട്ടിമറിക്കാനുള്ള ജോസ് കെ മാണിയുടെ വിശ്വസ്തരുടെ നീക്കം അംഗീകരിക്കാൻ കഴിയില്ല എന്ന കടുത്ത നിലപാടിലാണ് സിപിഎം പ്രാദേശിക നേതാക്കൾ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. *മകൾക്ക് നഗരസഭയിൽ ജോലി നൽകി മുൻ സിപിഎം വനിതാ കൗൺസിലറെ കൂട്ടുപിടിച്ച് പ്രദേശത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിന് അനുകൂലമായി പ്രചരണം നടത്തുവാൻ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പാലൂപടവൻ നടത്തുന്ന ശ്രമങ്ങളെയും സിപിഎം സംശയത്തോടെയാണ് കാണുന്നത്.

മാലിന്യ സംസ്കരണ കേന്ദ്രം പുനസ്ഥാപനം: സിപിഎം നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടു കേരള കോൺഗ്രസ്

വിവാദ വിഷയമായ ഡംബിങ് യാർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ കേരള കോൺഗ്രസ് പ്രതിനിധികളായ 10 കൗൺസിലർമാരും, പാർട്ടിയുടെ മണ്ഡലം പ്രസിഡൻറ് ബിജു പാലൂപടവിലും ഒപ്പിട്ട കത്ത് സിപിഎമ്മിന് കൈമാറിക്കഴിഞ്ഞു. ഇത്തരത്തിൽ രേഖാമൂലം ആവശ്യം ഉന്നയിക്കുമ്പോൾ ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതൃത്വം ഈ നിലപാടിന് അനുകൂലമാണെന്ന് ഉള്ളത് സിപിഎമ്മിന് കടുത്ത അമർഷം ഉളവാക്കുന്നു എന്നും സൂചനയുണ്ട് .

ജനജീവിതം വീണ്ടും ദുസ്സഹമാകും

പ്രദേശവാസികൾ ഈ വാർത്ത പുറത്തുവന്നതോടെ കൂടി കടുത്ത ആശങ്കയിലും അമർഷത്തിലുമാണ്. അത്രമാത്രം ദുരിതപൂർണമായിരുന്നു മാലിന്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന കാലത്ത് ഈ പ്രദേശവാസികളുടെ ജീവിതം. ഇത്തരത്തിൽ ജനദ്രോഹപരമായ ഒരു പദ്ധതി സ്ഥാപിക്കുവാൻ കേരള കോൺഗ്രസ് മുൻകൈ എടുക്കുന്നതിന് പിന്നിലെ നിഗൂഢത എന്താണെന്ന് പാർട്ടിയുടെ സാധാരണ പ്രവർത്തകർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല.

Hot Topics

Related Articles