കോട്ടയം : നഗര മധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനാവാതെ നഗരസഭ അധികൃതർ മടങ്ങി. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ പോലുമാകാതെ നഗരസഭ അധികൃതർ മടങ്ങിയത്. ഇതേ തുടർന്ന് അടുത്ത ദിവസം വ്യാപാരികളെ ഒഴിപ്പിക്കൽ നടപടികൾ പുനരാരംഭിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ഹൈക്കോതി വിധിയെ തുടർന്നാണ് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെട്ടിടത്തിൽ നിന്നും വ്യാപാരികളെ ഒഴിപ്പിക്കാൻ തീരുമാനം എടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ നഗരസഭ അധികൃതർ തിരുനക്കരയിൽ കെട്ടിടം ഒഴിപ്പിക്കുന്നതിനായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , രാവിലെ പത്ത് മണിയോടെ തന്നെ നൂറ് കണക്കിന് വ്യാപാരികൾ സ്ഥലത്ത് എത്തിയിരുന്നു. ഗാന്ധി സ്ക്വയറിൽ കുടുംബാംഗങ്ങളോടൊപ്പം എത്തിയ വ്യാപാരികൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഇതേ തുടർന്ന് വ്യാപാരികളുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധം ഉയർന്നതോടെ നഗരസഭ അധികൃതർ കെട്ടിടം ഒഴിപ്പിക്കൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഈ സമരം വരും ദിവസങ്ങളിലും തുടരുമെന്ന് വ്യാപാരികൾ അറിയിച്ചു.