കണ്ണൂര്‍: പീഡനക്കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ സുധാകരന്റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിവിലായിരുന്ന പ്രതിയെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്. ഒളിവില്‍ ആയിരുന്ന പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.
ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും വനിതാ കമ്മിഷനും യുവതി നല്‍കിയ പരാതി. ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയം നോക്കി, ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവമുണ്ടായതെന്നു യുവതിയുടെ പരാതിയിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിച്ചു. കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു. അതേസമയം, പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.