ന്യൂഡല്‍ഹി: രാജ്യാന്തര വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ കസ്റ്റംസിനു കൈമാറണമെന്നു വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി. അതേസമയം വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (പിഎന്‍ആര്‍) റെഗുലേഷന്‍ പ്രകാരം കമ്പനികള്‍ രാജ്യത്തേക്കു വരികയും പുറത്തേക്കു പോവുകയും ചെയ്യുന്ന വിമാന യാത്രക്കാരുടെ വിവരങ്ങള്‍ ഇരുപത്തിനാലു മണിക്കൂര്‍ മുന്‍പ് കസ്റ്റംസിനു കൈമാറണം. പേര്, വയസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ കസ്റ്റംസിനെ അറിയിക്കണം. സമീപകാലത്തെ യാത്രാ വിവരങ്ങള്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോഗിച്ച ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവയും കൈമാറണമെന്ന് വിജ്ഞാപനം നിര്‍ദേശിക്കുന്നു.