പാമ്പാടി: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് ഒരു വിവിഐപി താരം എത്തി. സ്കൂളിലെ എന്തെങ്കിലും പരിപാടികൾ ഉദ്ഘാടനം ചെയ്യാനായിരുന്നില്ല ആ കുട്ടി താരം എത്തിയത്. ഇനി എന്നും ആ താരം ഈ സ്കൂളിൽ ഉണ്ടാകുകയും ചെയ്യും. പ്ലസ് വൺ ക്ലാസിൽ ചേരുന്നതിനു വേണ്ടിയാണ് മീനാക്ഷിയെന്ന മലയാളികളുടെ പ്രിയങ്കരിയായ കുട്ടിത്താരം സ്കൂളിലെത്തിയത്. സ്കൂളിലേയ്ക്കെത്തിയ മീനാക്ഷിയെ കൂട്ടുകാർ ആവേശത്തോടെ കയ്യടിച്ച് സ്വീകരിക്കുകയും, മടങ്ങുമ്പോൾ കൈവീശി യാത്രയയക്കുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മീനാക്ഷി ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് സ്കൂളിൽ പ്ലസ് വൺ പഠനത്തിന് ചേരാനെത്തിയത്. നേരത്തെ തന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കു വച്ചത് വൈറലായി മാറിയിരുന്നു. ചൊവ്വാഴ്ച ബോഡി ബിൽഡറും ട്രെയിനറുമായ മോഡലുമായ നവീൻ നാരായണനൊപ്പം ബുള്ളറ്റിലാണ് മീനാക്ഷി സ്കൂളിലെത്തിയത്. മീനാക്ഷിയുടെ വരവ് കണ്ട കൂട്ടുകാർ ഇത് ആഘോഷമാക്കി മാറ്റുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഗ്രാമീണ സ്വഭാവമുള്ള ളാക്കാട്ടൂരിലെ കുട്ടികൾക്ക് മീനാക്ഷി എന്ന താരത്തെ നേരിൽക്കണ്ടത് ആവേശമായി മാറി. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് മീനാക്ഷിയെ സ്കൂളിലേയ്ക്കു സ്വീകരിച്ചത്. ആർപ്പു വിളികളും ആഘോഷവും ആവേശം നിറച്ചു. സ്കൂൡ ചേരുന്നതിന്റെ നടപടികൾ പൂർത്തിയാക്കി മീനാക്ഷി പുറത്തേയ്ക്ക് ഇറങ്ങിവന്നപ്പോൾ ആവേശത്തോടെ കയ്യടിച്ചാണ് കുട്ടികൾ സ്വീകരിച്ചത്. ഇവരുടെ ആവേശം മനസിലാക്കി അതേ ആർപ്പുവിളികളോടെ തന്നെ മീനാക്ഷിയും ഇവരെ സ്വീകരിച്ചു. തുടർന്ന് നവീൻ നാരായണനൊപ്പം തന്നെ മീനാക്ഷി മടങ്ങി.