ചങ്ങനാശേരിയിൽ ഭാര്യയെ ആക്രമിച്ചു; ഭർത്താവ് പൊലീസ് പിടിയിലായി

ചങ്ങനാശേരി: ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ എം.വി. വർഗീസ് മകൻ സാജു വർഗീസ് (49) നെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് രണ്ടുപേരും മാറി താമസിക്കുകയായിരുന്നു. ഭാര്യ കോടതിയിൽ നിന്നും ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു.

Advertisements

ഇതിനെത്തുടർന്ന് ഭാര്യ താൻ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടു പോകാൻഎത്തുകയും ഇതറിഞ്ഞ സാജു വർഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഭാര്യയേയും പിക്കപ്പ് വാൻ ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles