കോട്ടയം: എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ എട്ട് മുതല്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
അഞ്ച് വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തൊഴിലെടുക്കുന്നവരാണ് ഈ കരാര്‍ തൊഴിലാളികള്‍. റെഗുലര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴിസിന്റെ ദീര്‍ഘകാല കരാര്‍ ഉടന്‍ നടപ്പാക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്ഥിരം സ്വഭാവമുള്ള ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, വേതന വര്‍ദ്ധനവ് അനുവദിക്കുക, ബോണസ് വര്‍ദ്ധിപ്പിക്കുക, അവധി അനുവദിക്കുക, കാന്റീന്‍ സബ്‌സിഡിയില്‍ ഗ്രേഡ് മാറ്റുക, ഇഎസ്‌ഐ ആനുകൂല്യത്തില്‍ നിന്നും പുറത്താകുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ അലവന്‍സ് ഏര്‍പ്പെടുത്തുക എന്നി ആവശ്യങ്ങളാണ് യൂണിയന്‍ മുമ്പോട്ട് വെക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ദീര്‍ഘകാല കരാറില്‍ പതിനെട്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് പിടിവാശിപിടിക്കുന്നതായും കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞതായും യൂണിയന്‍ സെക്രട്ടറി സജീവ് കുമാര്‍ പറഞ്ഞു. ഡിഎല്‍ഒ, ആര്‍ജെഎല്‍ഒ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറി. ന്യായമായ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.