സംവിധായികയും നായികയും ഒരുമിച്ച് ഹ്യൂമാനിറ്റിക്‌സ് പഠിക്കും; മീനാക്ഷിയും ചിന്മയിയും ഇനി ളാക്കാട്ടൂർ എം.ജി എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നിച്ച് പഠിക്കും; വീഡിയോ കാണാം

കൂരോപ്പട: സംവിധായികയും നായികയും ഒരേ ബെഞ്ചിലിരുന്ന് ഇനി ഹയർ സെക്കണ്ടറി പീനം പൂർത്തികരിക്കും. ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ചിന്മയി നായരും പ്രശസ്ത ബാലതാരം മീനാക്ഷിയുമാണ് ഹയർ സെക്കണ്ടറി പഠനത്തിന് ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിയത്. ഇരുവരും ഹ്യൂമാനിറ്റിക്‌സ് ആണ് തിരഞ്ഞെടുത്തത്. ചിന്മയീ സംവിധാനം ചെയ്യുന്ന ക്ലാസ്സ് എന്ന സിനിമയിലെ നായികയാണ് മീനാക്ഷി.

Advertisements

ഷൂട്ടിംഗ് ഓണാവധിക്ക് പൂർത്തിയാവും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കലാരംഗത്ത് സജീവമായ ഇരുവരുടെയും തിരക്കിനിടയിലെ പഠനത്തിന് ഹ്യൂമാനിറ്റിക്‌സാണ് നല്ലതെന്ന് മീനാക്ഷിയും ചിന്മയിയും ഒരേ സ്വരത്തിൽ പറയുന്നു. കിടങ്ങൂർ സ്വദേശിയായ അനൂപിന്റെയും രമ്യയുടെയും മകളാണ് മീനാക്ഷി. ചിറക്കടവ് സ്വദേശിയായ അനിൽ രാജിന്റെയും ധന്യയുടെയും മകളാണ് ചിന്മയീ നായർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനാക്ഷിയുടെയും ചിന്മയിയുടെയും സ്‌കൂളിലേക്കുള്ള വരവ് പഠന പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന ളാക്കാട്ടൂർ സ്‌കൂൾ ആഘോഷമാക്കി. സ്‌കൂൾ പ്രിൻസിപ്പൽ ഗോപകുമാറിന്റെയും സ്‌കൂൾ മാനേജർ കെ.ബി ദിവാകരൻ നായർ, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, മഞ്ജു കൃഷ്ണകുമാർ , സന്ധ്യ. ജി നായർ, പി.റ്റി.എ പ്രസിഡന്റ് ആര്യാ ജയ്ൻ, ഗോപകുമാർ കല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് ഇരുവരെയും സ്വീകരിച്ചു.

Hot Topics

Related Articles