ഡിവൈഎഫ്‌ഐ പ്രവർത്തകയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് സൂര്യപ്രിയയുടെ ഫോണുമായി; കൊലപാതകം പുറത്തറിഞ്ഞത് വീട്ടിൽ പൊലീസ് എത്തിയപ്പോൾ മാത്രം

പാലക്കാട്: ഡിവൈഎഫ്ഐ പ്രവർത്തകയായ ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ സൂര്യപ്രിയ(24) കൊലചെയ്യപ്പെട്ടെന്ന വിവരം നാട്ടുകാരടക്കം പുറത്തറിയുന്നത് പൊലീസ് വീട്ടിലെത്തിയ ശേഷമാണ്. സൂര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്(27) കൃത്യം നടത്തിയ ശേഷം സൂര്യയുടെ ഫോണുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഏറെനാളായി സൂര്യപ്രിയയും സുജീഷും സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലുണ്ടായ താളപ്പിഴയാണ് സുജീഷിനെ കൊലനടത്താൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. വ്യക്തമായ കാരണം പൊലീസ് അന്വേഷിക്കുകയാണ്.

Advertisements

ബുധനാഴ്ച രാവിലെ 11 മണിയോടെ സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും അമ്മാവൻ രാധാകൃഷ്ണനും വീട്ടിലില്ലാത്ത സമയത്താണ് സുജീഷ് വീട്ടിലെത്തി കൊല നടത്തിയത്. മരിച്ചെന്ന് ഉറപ്പായ ശേഷമാണ് ഫോണുമായി ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ചിറ്റിലഞ്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ മരിച്ചനിലയിൽ കണ്ടത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു സൂര്യപ്രിയ. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യപ്രിയ. സ്ഥലത്ത് പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്നു.

Hot Topics

Related Articles