കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിന് സി.പി.ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദനം. വീടിനുള്ളിൽ കയറി അച്ഛനും അമ്മയും നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ തല അടിച്ചു പൊട്ടിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. വ്യാഴാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് തൃക്കൊടിത്താനത്ത് സി.പി.എം ആക്രമണം ഉണ്ടായത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ വീട്ടിൽ കയറിയും, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയെയുമാണ് ആക്രമിച്ചത്. ആക്രമണത്തിനു പിന്നിൽ സി.പി.എം തൃക്കൊടിത്താനം നാലാം വാർഡ് മെമ്പർ ആണെന്നു കോൺഗ്രസും യൂത്ത് കോൺഗ്രസും ആരോപിച്ചു. സി.പി.എം ഭൂരിപക്ഷ പ്രദേശത്താണ് ഇരുവരും താമസിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെയാണ് അക്രമി സംഘം വീടു വളഞ്ഞ് എത്തിയത്. തുടർന്നു രണ്ടു പേരെയും വളഞ്ഞു വച്ച് ആക്രമിക്കുകയായിരുന്നു. രണ്ടു പേരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്നു. ഓടിയെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകരുടെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.