കവിയൂരിലെ കാട്ടുപന്നി ശല്യം: പന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനം : ലൈസൻസ് ഉള്ള വെടിവെപ്പുകാരെ എത്തിച്ചു

തിരുവല്ല : കവിയൂരിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നതിന് തീരുമാനമെടുത്തത്. ഇതിനായി ലൈസൻസ് ഉള്ള രണ്ടു വേട്ടക്കാരെയും പഞ്ചായത്തിൽ എത്തിക്കാൻ തീരുമാനിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നാട്ടുകാരും കർഷകരും പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചാൽ ഉടൻതന്നെ പന്നികളെ കൊല്ലുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായിരിക്കും. ഇതിൻറെ അടിസ്ഥാനത്തിലാകും നടപടികൾ സ്വീകരിക്കുക എന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. കാട്ടുപന്നികൾ സ്ഥിരമായി ശല്യം ചെയ്യുന്ന സ്ഥലം, കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ എന്നിവ കണ്ടെത്തി വാർഡ്‌ മെമ്പറിനെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ ഉണ്ട് .

Advertisements

Hot Topics

Related Articles