കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലോത്സവം – സർഗ്ഗോത്സവ് 22 – സിവിൽ സ്റ്റേഷൻ ജേതാക്കൾ

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂണിയൻ കലാ കായിക സമിതിയായ സംഘസംസ്‌കാര സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ സിവിൽ സ്റ്റേഷൻ ഏര്യ ഓവറോൾ ചാമ്പ്യൻമാരായി.തൃപ്പുണിത്തുറ, ആലുവ എന്നീ ഏര്യകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവ്വഹിച്ചു. ആറ് വേദികളിലായി പത്തൊൻപത് മത്സരയിനങ്ങളിൽ മുന്നൂറിലധികം ജീവനക്കാർ മാറ്റുരച്ചു.

Advertisements

സംഘാടക സമിതി ചെയർമാൻ സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും കലാസമിതി കൺവീനർ എൻ.ബി.മനോജ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles