ചങ്ങനാശേരി സ്വദേശിയായ ഭർത്താവുമായി അകന്നു കഴിഞ്ഞ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു; തൂങ്ങി മരിച്ചത് തലയോലപ്പറമ്പ് മറവൻതുരുത്ത് സ്വദേശിയായ യുവതി

വൈക്കം:ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസി (24)നെയാണ് ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം യുവതി ഉറങ്ങാൻ പോയിരുന്നു. ശനിയാഴ്ച രാവിലെ 6.30 ഓടെ വീട്ടുകാർ എഴുന്നേറ്റ് വന്നപ്പോഴാണ് യുവതിയെ തുങ്ങി മരിച്ച നിലയിൽ കണ്ടത്.

Advertisements

കഴിഞ്ഞ ഡിസംബറിലാണ് ചങ്ങനാശേരി മടുത്താംകുന്ന് സ്വദേശി സജീറുമായി യുവതിയുടെ വിവാഹം നടന്നത്. സ്വരച്ചേർച്ച ഇല്ലാത്തതിനാൽ രണ്ട് മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി ഏഴുമാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. യുവതിയുടെ ആഭരണങ്ങൾ കൈക്കാലാക്കിയ ഭർത്തൃ വീട്ടുകാർ യുവതിയെ മാനസികമായി പീഢിപ്പിച്ചതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്കു പോന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം തഹസിൽദാർ ടി.എം വിജയൻ, തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരൻ, എ എസ് ഐ ദീപാ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ് : സാജിത. സഹോദരൻ – മുബാറക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.