വെച്ചൂർ സർവീസ് കോ-ഓപ്പേറേറ്റീവ് ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണം: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ധർണ നടത്തി

വെച്ചൂർ: വെച്ചൂർ സർവീസ് കോ-ഓപ്പേറേറ്റീവ് ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ബാങ്കിന് മുന്നിൽ നടന്ന ധർണാ സമരം വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.യു. ബാബു അധ്യക്ഷത വഹിച്ചു. രണ്ടര വർഷത്തിനുള്ളിൽ രണ്ടു പ്രസിഡണ്ടുമാരാണ് രാജിവച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഒരു ബോർഡ് മെമ്പറാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

Advertisements

അസിസ്റ്റന്റ് രജിസ്ട്രാർ സ്ഥാനത്തു നിന്ന് വിരമിച്ച ആളിനു പോലും പ്രസിഡണ്ട് പദവിയിൽ തുടരാനാവാത്ത വിധത്തിൽ ഭരണ സമിതി രാഷ്ട്രീയക്കളി നടത്തുന്നത് അംഗങ്ങളോടും നിക്ഷേപകരോടും കാണിക്കുന്ന വഞ്ചനയാണെന്ന് യു ഡി എഫ് നേതൃത്വം ആരോപിച്ചു. ഭരണ പ്രതിസന്ധി അവസാനിപ്പിച്ച് സ്ഥിരം സെക്രട്ടറിയെ നിയമിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് അക്കരപ്പാടം ശശി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ധർണാ സമരത്തിൽ മണ്ഡലം പ്രസിഡന്റ് വി.ടി.സണ്ണി, ഡിസിസി ഭാരവാഹികളായഅബ്ദുൾ സലാം റാവുത്തർ, എ. സനീഷ് കുമാർ , ബി. അനിൽ കുമാർ , പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ , ജെൽജിവർഗീസ്, പി.കെ. മണിലാൽ, സോജിജോർജ് , എസ്. മനോജ്കുമാർ , കെ.ഗിരീശൻ, പി. തങ്കച്ചൻ, പി.വി.ജയന്തൻ ,ബിന്ദു രാജു , വൈശാലി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.