പുതുപ്പള്ളി : പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തിഡ്രലിന്റെ വിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് പരിശുദ്ധ ഏലിയാസ് തൃതിയൻ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന പാമ്പാടി മോർ ഏലിയാസ് ദയറായിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം വെള്ളൂർ സെന്റ് സൈമൺസ് പള്ളിയിൽ യിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിൽ എത്തി ചേർന്നു.
മഞ്ഞനിക്കര ദയറാധിപനും ഇടവക മെത്രാപ്പോലീത്തായുമായ ഗീവർഗ്ഗീസ് മോർ അത്താനാസ്സിയോസിന്റെ കാർമീകത്വത്തിൽ കൽക്കുരിശിന്റെ കൂദാശയും തുടർന്ന് കൽ കൊടിമരത്തിന്റെ പ്രതിഷ്ഠയും, പാത്രിയർക്കാ സുവർണ്ണ പതാക ഉയർത്തുകയും ചെയ്തു. 5 ന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ദൈവാലയത്തിന്റെ ഒന്നാം ഘട്ട കൂദാശ സുന്നഹദോസ് സെകട്ടറിയും കോട്ടയം ഭദ്രാസന മെത്രാപോലീത്തായുമായ ഡോ.തോമസ് മോർ തീമോത്തിയോസ്, ഗീവർഗ്ഗീസ് അത്താനാസ്സിയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നീ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെത്രാപ്പോലീത്തൻമാരുടെ കാർമികത്വത്തിൽ നടന്നു. കോർ എപ്പിസ്കോപ്പൻമാരും , വൈദികരും സന്നിഹിതരായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഡോ.തോമസ് മോർ തീമോത്തിയോസ് അദ്ധ്യക്ഷനായി. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അഡ്വ. റജി സഖറിയ, ഗീവർഗ്ഗീസ് മോർ അത്താനാസ്സിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മോർ തീമോത്തിയോസ് , വെരി.റവ.റ്റി. സി.ഏബ്രഹാം കോർ എപ്പിസ്കോപ്പാ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, , ഷേർളി തര്യൻ, റവ ഫാ ഈശോ കാലായിൽ വികാരി എന്നിവർ പങ്കെടുത്തു.