ജലീലിന്റെ കാശ്‌മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ല ; സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ രോഷാകുലനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കെ.ടി. ജലീല്‍ എം.എല്‍.എയുടെ കശ്‌മീര്‍ പരാമര്‍ശം വല്ലതും അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്‌ഞത കൊണ്ട്‌ പറഞ്ഞതാണോയെന്നു താന്‍ ആശ്‌ചര്യപ്പെട്ടെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍.വിവാദ കശ്‌മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisements

തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്പില്‍ ആസാദി കാ അമൃത്‌ മഹോത്സവ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തശേഷം രോഷാകുലനായിട്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം. “ജലീലിന്റെ കശ്‌മീര്‍ പരാമര്‍ശം കണ്ടു. അത്‌ വളരെ ദൗര്‍ഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത്രയും അപമാനകരമായ പരാമര്‍ശത്തെക്കുറിച്ച്‌ നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യരുത്‌. ഇത്‌ അതിനുള്ള സമയമല്ല. ഇത്‌ സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്‌. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങനെയാണ്‌ ഇതൊക്കെ പറയാന്‍ കഴിയുന്നത്‌”- ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ചോദിച്ചു.
ഇപ്പോള്‍ ജലീലിനുള്ള പ്രതികരണത്തിന്റെ സമയമല്ലെന്നു പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം വിഷയത്തില്‍ തനിക്ക്‌ പറയാനുള്ളതെല്ലാം വിശദമായി പറയുമെന്നും സൂചിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.