അവസരം കിട്ടിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും ; ആഗ്രഹം വെളിപ്പെടുത്തി ശശി തരൂർ എം.പി

തിരുവനന്തപുരം: അവസരം കിട്ടിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

Advertisements

” എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണ്. എന്റെ അഭിപ്രായത്തില്‍ പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. കേരളത്തെ നന്നാക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഒഴിവാക്കില്ല ” -തരൂര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസ് പല അംഗീകാരങ്ങളും നല്‍കി. സുധാകരനോട് വിയോജിപ്പുള്ളവരുണ്ടാവാം. വേട്ടയാടിയപ്പോള്‍ പിന്തുണച്ചത് സുധാകരനാണ്. സില്‍വര്‍ ലൈനിനെ താന്‍ പിന്തുണച്ചിട്ടില്ല. പഠിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. തന്റെ പ്രധാന കടപ്പാട് ജനങ്ങളോടാണ്. തന്റേത് പോസിറ്റീവ് രാഷ്ട്രീയമാണെന്നും ശശി തരൂര്‍ പറഞ്ഞു.

Hot Topics

Related Articles