ന്യൂഡൽഹി: അമർനാഥ് യാത്രയ്ക്കു സുരക്ഷ ഒരുക്കാൻ പോയി മടങ്ങിയ സൈനിക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ആറ് ഐ.ടി.ബി.പി ജവാൻമാർ മരിച്ചു. ഒരു പൊലീസുകാരനും മരിച്ചിട്ടുണ്ട്. കാശ്മീർ പഹൽഗാമിൽ ഐ.ടി.ബി.പി ജവാൻമാർ കയറിയ വാഹനം പുഴയി ലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. 39 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
നിരവധി പേർക്ക് പരിക്ക്. 100 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ടത് അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയവർ. വാഹനം പല തവണ കരണം മരിഞ്ഞിരുന്നു. ഇതേ തുടർന്നു പലരും വാഹനത്തിൽ നിന്നും തെറിച്ച് പോകുകകയും ചെയ്തു. ഇതോടെയാണ് പലരുടെയും മരണം സംഭവിച്ചത്. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായി രാഷ്ട്രപ്രതി ദ്രൗപതി മുർമു അറിയിിച്ചു.