നാരായന്റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: നോവലിസ്റ്റും കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ നാരായന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. മലയരയ സമൂഹത്തിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ, അവരിൽ ഒരാളായി നിന്നുകൊണ്ട് തെളിമയോടെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ‘കൊച്ചരേത്തി’ എന്ന നോവലിലൂടെ നാരായന് സാധിച്ചു.

Advertisements

നാരായന്റെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Hot Topics

Related Articles