വാഷിംഗ്ടൺ സുന്ദറിന് തോളെല്ലിന് പരിക്ക്; പകരം പുതുമുഖ താരം

ഹരാരേ: സിംബാവേയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പുറത്തതായി. തോളെല്ലിനേറ്റ പരിക്കാണ് സുന്ദറിന് വിനയായത്. തതാരത്തിന്റെ ഇടത് തോളിനാണ് പരിക്ക്. പരിക്ക് പൂർണമായി ഭേദമാകുന്നുവരെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

Advertisements

പുതുമുഖ താരം ഷഹബാസ് അഹമ്മദാണ് സുന്ദറിന് പകരക്കാരനായി ടീമിലെത്തുക. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴസ് ബംഗ്ലൂർ താരമായ ഷഹബാസ് 29 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 279 റൺസും 13 വിക്കറ്റും നേടിയിട്ടുണ്ട്.

Hot Topics

Related Articles