കൊച്ചി: ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹാൻടെക്സ് ഓണം റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാൻടെക്‌സ് മെൻസ് വേൾഡ് ഷോറൂമിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനികവത്കരിച്ചും കൈത്തറിയുടെ തനിമ നിലനിർത്തിയും വൈവിധ്യവത്കരിച്ചും മുന്നോട്ട് പോകാനാണു ലക്ഷ്യം. തിരുവനന്തപുരത്തെ ഹാൻടെക്‌സിന്റെ സ്വന്തം ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളിൽ വിൽക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണത്തിനു കശുവണ്ടി, കൈത്തറി, കയർ, കരകൗശലം എന്നിവയുടെ കോമ്പോ പാക്കറ്റും വിൽപനയ്ക്കുണ്ട്. മുണ്ട്, കയറിന്റെ ചവിട്ടി, ഒരു പാക്കറ്റ് കശുവണ്ടി, ചന്ദനത്തിരി എന്നിവടയങ്ങിയ 3,534രൂപയുടെ പാക്കറ്റ് 2500രൂപയ്ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
റിട്ട.എസ്.ഐ കെ.കെ. തിലകൻ മന്ത്രിയിൽ നിന്ന് ആദ്യവിൽപ്പന ഏറ്റുവാങ്ങി. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം.അനിൽ കുമാർ, ഹാന്റ്ലൂം ഡയറക്ടറും ഹാൻടെക്‌സ് എം.ഡിയുമായ കെ.എസ് അനിൽ കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, ഹാൻടെക്‌സ് ഭരണസമിതി അംഗം ടി.എസ്. ബേബി എന്നിവർ പങ്കെടുത്തു.