കോട്ടയം: സി.പി.എം പാലക്കാട് ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ. തങ്ങൾ സി.പി.എമ്മുകാരാണ് എന്ന വെളിപ്പെടുത്തലുമായാണ് ഇപ്പോൾ പ്രതികൾ രംഗത്ത് എത്തിയിരിക്കുന്നത്. ഞങ്ങൾ സി.പി.എമ്മുകാരാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത് കേസിലെ രണ്ടാം പ്രതിയായ അനീഷാണ്. ഞങ്ങൾ സി.പി.എമ്മുകാർ തന്നെയാണ് എന്നും കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാണ് എന്നും ആരോപിച്ചാണ് ഇപ്പോൾ പ്രതികൾ രംഗത്ത് എത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കേസിൽ പ്രതികളുടെ വെളിപ്പെടുത്തൽ. പാലക്കാട് കോടതി വളപ്പിൽ വച്ചാണ് പ്രതികൾ ഈ രീതിയിൽ പ്രതികരിച്ചത്.
പാലക്കാട് സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലായിരുന്നു പ്രതികളുടെ വെളിപ്പെടുത്തൽ. കേസിൽ ഇതിനിടെ കൊട്ടേക്കാട് സ്വദേശികളായ നാലു പേർ കൂടി അറസ്റ്റിലായി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ച നാല് പേരാണ് കസ്റ്റഡിയിലായത്.