സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് തകർച്ച നേരിട്ട് സിംബാബ്‌വേ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ സിംബാബ്‌വേയുടെ ഇന്നിംഗ്സ് 40.3 ഓവറില്‍ 189 റണ്‍സിന് അവസാനിക്കുകയായിരുന്നു.
35 റണ്‍സ് നേടിയ റെഗിസ് ചകാബ്വയാണ് ടീമിന്റെ ടോപ് സ്കോറർ. ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ദീപക് ചഹാർ 3 വിക്കറ്റ് നേടി സിംബാബ്വേ ടോപ് ഓർഡറിനെ തകർത്തു. പ്രസിദ്ധ് കൃഷ്ണയ്ക്കും അക്സർ പട്ടേലിനും മൂന്ന് വീതം വിക്കറ്റ് ലഭിച്ചു. 9ാം വിക്കറ്റില്‍ 70 റണ്‍സ് നേടിയ ബ്രാഡ് ഇവാൻസ് – റിച്ചാർഡ് എൻഗാരാവ കൂട്ടുകെട്ടാണ് സിംബാബ് വേയെ 189 റണ്‍സിലേക്ക് എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 79 റൺസ് എടുത്തിട്ടുണ്ട്. 38 റൺസോടെ ശിവർ ധവാനും , 26 റൺസോടെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ .