കറുകച്ചാലിൽ ബാറിൽ ബിയർകുപ്പിയ്ക്കു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രതി പിടിയിൽ

കറുകച്ചാൽ: കറുകച്ചാലിൽ ബാറിൽ ബിയർ കുപ്പിയ്ക്കു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സെൻ മേരീസ് സ്‌കൂൾ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽചാക്കപ്പൻ തോമസ് മകൻ പ്രിൻസ് എന്ന് വിളിക്കുന്ന ആൽബിൻ തോമസ് (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കറുകച്ചാൽ ജംഗ്ഷന് സമീപമുള്ള ബാറിൽ വച്ച് ജോബിൻ മാത്യു എന്നയാളെയാണ് ബിയർ കുപ്പി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.

ഇരുവരും ബാറിൽ വച്ച് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ ബിയർ കുപ്പി വച്ച് ജോബിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിക്ക് മണിമല,നെടുമുടി,പുളിങ്കുന്ന്, കീഴ് വായ്പൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ,ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എസ്.ഐ മാരായ അനിൽ കുമാർ,ഗോപകുമാർ സി.പി .ഓ മാരായ ബിജു,രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles