കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നഗരസഭ 17 ആം വാർഡിൽ ഡയമണ്ട് ജൂബിലി റോഡിൽ നാട്ടുകാർ തള്ളിയ മാലിന്യം നീക്കി. ട്രോൾ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജിൽ ട്രോളായി സംഭവം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ അംഗം ജൂലിയസ് ചാക്കോ ഇടപെട്ട് പ്രദേശത്തെ റോഡ് വൃത്തിയാക്കാൻ നടപടിയെടുത്തത്. റോഡ് വൃത്തിയാക്കിയ നഗരസഭ അധികൃതർക്ക് ഇവിടെ നിന്നും മാലിന്യം തള്ളിയ ആളുകളുടെ വിലാസം അടങ്ങിയ നോട്ടീസുകളും, പേപ്പറുകളും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മാലിന്യം തള്ളിയ ആളുകളെ കണ്ടെത്തി നടപടികളെടുക്കുമെന്നു നഗരസഭ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ട്രോൾ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജ് നഗരസഭ 17 ആം വാർഡിൽ നഗരസഭ ഡയമണ്ട് ജൂബിലി റോഡിൽ മാലിന്യം തള്ളുന്നതു സംബന്ധിച്ചു ട്രോൾ കോട്ടയം പേജ് ട്രോൾ പുറത്തിറക്കിയത്. ഇതേ തുടർന്നു നഗരസഭ അംഗം ജൂലിയസ് ചാക്കോ വിഷയത്തിൽ ഇടപെടുകയും മാലിന്യം നീക്കം ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് മാലിന്യത്തിൽ നിന്നും ഇവിടെ മാലിന്യം തള്ളിയ ആളുകളുടെ പേരും വിലാസവും അടക്കം ലഭിച്ചത്. ഇതേ തുടർന്നു നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ ഈ വിവരം ശേഖരിച്ച ശേഷം ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.