നാടിന്റെ സമഗ്ര വളർച്ചയ്ക്ക് കാർഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താ പേക്ഷിതം – മന്ത്രി വി.എൻ. വാസവൻ; കെ.എസ്.എസ്.എസ് കർഷക ദിനാചരണവും മാതൃകാ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.

കോട്ടയം: നാടിന്റെ സമഗ്ര വളർച്ചയ്ക്ക് കാർഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് സഹകരണ, രജിസ്ട്രേഷൻ, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കർഷക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച കർഷക ദിനാചരണത്തിന്റെയും മാതൃകാ കർഷകരെ ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കാർഷിക സംസ്‌ക്കാരത്തിന്റെ തുടർച്ചയ്ക്ക് കർഷകരെ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസക്കാരം തിരികെ പിടിക്കുവാൻ കർഷക ദിനാചരണങ്ങൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിന്റെ നിലനിൽപ്പിന് കർഷക സമൂഹത്തിന്റെ പങ്ക് തിരിച്ചറിഞ്ഞ് കർഷകരെ സംരക്ഷിക്കുവാൻ എല്ലാത്തരത്തിലുമുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കോട്ടയം മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികര, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, ഗവൺമെന്റ് പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് സ്വാശ്രയ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കർഷകരെ മന്ത്രി വി.എൻ വാസവൻ ആദരിച്ചു. കിടങ്ങൂർ മേഖലയിലെ ജോർജ്ജ് ജോസഫ്, ഇടയ്ക്കാട്ട് മേഖലയിലെ ലാൻസി കുര്യൻ, മലങ്കര മേഖലയിലെ ബേബി സേവ്യർ, ഉഴവൂർ മേഖലയിലെ അനിൽ കുമാർ എം.പി, ചുങ്കം മേഖലയിലെ കെ.എൽ ചാക്കോ, കൈപ്പുഴ മേഖലയിലെ ജോസ് അരീപ്പറമ്പ്, കടുത്തുരുത്തി മേഖലയിലെ ജോയി മുണ്ടയ്ക്കൽ എന്നീ കർഷകരെയാണ് ആദരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ജില്ല മണ്ണ് പരിശോധന ലാബ് അസി. ഡയറക്ടർ ഷേർളി സക്കറിയാസ് നേതൃത്വം നൽകി.

കൂടാതെ കർഷകർക്കായി സംഘടിപ്പിച്ച പാളത്തൊപ്പി നിർമ്മാണ മത്സരത്തിൽ ഉഴവൂർ മേഖലയിലെ രാജൻ പി.ആർ, ഇടയ്ക്കാട്ട് മേഖലയിലെ ബൈജു കുര്യൻ, മലങ്കര മേഖലയിലെ ബേബി സേവ്യർ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ദിനാചരണത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികൾക്ക് ഏത്തവാഴ വിത്തുകളും വിതരണം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.