വൈക്കം മൂത്തേടത്തുകാവിൽ അഷ്ടമിരോഹിണി മഹോത്സവം നടത്തി

വൈക്കം : മൂത്തേടത്തുകാവ്പയറു കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചു നടന്ന ഉറിയടി ഭക്തി നിർഭരമായി. കൃഷ്ണ രാധ വേഷധാരികളായ നിരവധി കുരുന്നുകളാണ് ക്ഷേത്രാങ്കണത്തിൽ നടന്ന ഉറിയടിയിൽ പങ്കുകൊണ്ടത്. കുരുന്നുകൾ കൗതുകത്തോടെ പാൽക്കുടമുടയ്ക്കുന്നതിലെ നിർവൃതിനുകരാൻ നിരവധി ഭക്തരാണ് എത്തിയത്. ഇന്ന് രാവിലെ നടന്ന അഷ്ടമി രോഹിണി ദർശനത്തിനും ദർശന പ്രാധാന്യമുള്ള ഉച്ചപൂജയ്ക്കും ജന്മാഷ്ടമി സദ്യയ്ക്കും ഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര മുഖ്യ കാര്യദർശി എ ജി വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles