വൈക്കത്ത് മഹാശോഭായാത്ര ഭക്തിനിർഭരമായി; പ്രാർത്ഥനകളോടെ വിശ്വാസ ലോകം

വൈക്കം: ക്ഷേത്ര നഗരിയെ മധുരാപുരിയാക്കി മഹാശോഭായാത്ര. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് നഗരത്തിൽ വർണ്ണാഭമായ ശോഭയാത്ര നടന്നു.. വിവിധ മേഖലകളിൽ നിന്നെത്തിയ ഗംഗ, യമുന, സരസ്വതി, ഗോദാവരി, നർമ്മദ, സിന്ധു എന്നീ ശോഭായാത്രകൾ വലിയകവലയിൽ സംഗമിച്ച് മഹാശോഭയാത്രയായി പടിഞ്ഞാറേ നടയിലേക്ക് നീങ്ങി. ഗംഗ ശോഭയാത്ര കല്പകശ്ശേരിയിൽ നിന്നും യമുന അയ്യർകുളങ്ങരയിൽ നിന്നും സരസ്വതി ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും നർമ്മദ വടക്കേനട അയ്യപ്പ ക്ഷേത്രത്തിൽ നിന്നും സിന്ധു ചാലപ്പറമ്പിൽ നിന്നുമാണ് ആരംഭിച്ചത്. അമ്പാടി കണ്ണന്റേയും ഗോപികമാരുടേയും വേഷമണിഞ്ഞ് നിരവധി കുട്ടികൾ ശോഭായാത്രയിൽ അണിനിരന്നു.

Advertisements

Hot Topics

Related Articles