ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി . എ . തമ്പി അന്തരിച്ചു

ചിങ്ങവനം : മൂലംകുളം ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി . എ . തമ്പി അന്തരിച്ചു. തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം .81 വയസായിരുന്നു. സംസ്കാരം പിന്നീട്.
കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941 ൽ ജനിച്ചു . പെന്തെക്കോസ്ത് സഭയിലെ ശക്തനായ സുവിശേഷകനും പ്രഭാഷകനുമായിരുന്നു.
പ്രഭാഷകയും ടിവി അവതാരകയുമായ മറിയാമ്മയാണ് ഭാര്യ
1976 ൽ ഇദ്ദേഹം ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു . ഇന്ന് ഇന്ത്യയിൽ 2350 -ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ – ആതുര സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമാണ് ഇത്.
പാസ്റ്റർ . വി.എ തമ്പിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ സഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് ടെക്നോളജി & സയൻസ് എന്ന പേരിൽ എഞ്ചിനിയറിംഗ് കോളജുമുണ്ട്. കൂടാതെ 12 അനാഥ ശാലകളും ഏഴ് മൊബൈൽ ടീമുകളും സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് .
ഭാരതത്തിലെ പെന്തെക്കോസ്തുസഭകളുടെ സംയുക്തവേദിയായ പിസിഐയുടെ കേന്ദ്രകമ്മറ്റി അംഗമായിരുന്നു ഇദ്ദേഹം.

Advertisements

Hot Topics

Related Articles