ആലപ്പുഴ പുന്നപ്രയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവം ; നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നതായി പോലീസ് ; എട്ട് പേര്‍ക്കെതിരെ കേസ്

ആലപ്പുഴ : പുന്നപ്രയില്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നതായി പോലീസ് സ്ഥിരീകരിച്ചു .ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുന്നയും ഫൈസലും ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Advertisements

മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നന്ദുവിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 8 പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്ദു മരിക്കുന്നതിന് മുന്‍പുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നുണ്ട്.
അടിപിടിയെ തുടര്‍ന്ന് യുവാവ് ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Hot Topics

Related Articles