പാമ്പാടി കൃഷി ഓഫീസിൽ ഫലവൃക്ഷ തൈ വിതരണം ; വിശദ വിവരങ്ങൾ അറിയാം

പാമ്പാടി : ഫലവൃക്ഷ തൈ വിതരണം പദ്ധതിയിൻ കീഴിൽ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, സപ്പോട്ട , മാവ് ,റംബുട്ടാൻ (75% സബ്സിഡി നിരക്കിൽ)  ലയർ ചെയ്ത പേര, നാരകം, ചാമ്പ, ചെറി എന്നിവ (75% സബ്സിഡി നിരക്കൽ) പാഷൻ ഫ്രൂട്ട്, ബരാബ, മിറക്കിൾ ഫ്രൂട്ട്, ഇരുമ്പൻ പുളി, മുള്ളാത്ത, ആത്തചക്ക, കറി വേപ്പ് എന്നിവ സൗജനൃമായും
പാമ്പാടി കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. 2022-23 കരം അടച്ച രസീതുമായി എത്തി കർഷകർക്ക് തൈകൾ കൈപ്പറ്റാവുന്നതാണ് എന്ന് കൃഷി ഓഫീസർ റ്റി എൽ ദിവ്യ അറിയിച്ചു.

Advertisements

Hot Topics

Related Articles