തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിലടക്കം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അനുനയത്തിലേക്ക്.സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചു.
തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് സാമൂഹികാഘാത പഠനം നടത്തുക, മണ്ണെണ്ണ വില വര്‍ധന പിന്‍വലിക്കുക എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കും മന്ത്രി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുംവരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപയുടെ തീരുമാനം. തീയതി നിശ്ചയിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുമായി ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തുറന്ന മനസ്സോടെയാണ് തങ്ങളെ കേട്ടതെന്നും ചര്‍ച്ച തൃപ്തികരമായിരുന്നെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന് കഴിയുന്ന കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാന് ചര്‍ച്ചക്കുശേഷം വ്യക്തമാക്കി.