സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പങ്കില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതം ; വൈക്കം വിശ്വൻ

വൈക്കം : സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പങ്കില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതമെന്ന് സിപിഐഎം മുതിർന്ന നേതാവ് വൈക്കം വിശ്വൻ.സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് സിപിഐഎം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

സഖാവ് പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ നടത്തിയത് സമാനതകളില്ലാത്ത സ്വാതന്ത്ര്യസമര പോരാട്ടമാണ്.കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കൽ സമരമുൾപ്പെടെ നടത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് സ്വാതന്ത്ര്യ സമരം ചരിത്രത്തിന്റെ ഭാഗമാണ് . മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്നത് വർഗീയവാദികൾ ആണെന്ന് ആദ്യമായി
പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത് സഖാവ് പി കൃഷ്ണപിള്ളയായിരുന്നു.
രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കുന്നതിനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തിവരുന്നത്. ത്രിവർണ്ണ പതാക നാടിന് ആപത്താണെന്നും കാവിക്കൊടിയാണ് വേണ്ടതെന്നും പറഞ്ഞ സവർക്കറുടെ ചിത്രം പാർലിമെന്റിൽ സ്ഥാപിച്ചവരാണ് ബി ജെ പി എന്നും അദ്ദേഹം ഓർമപ്പെടുത്തി.

Hot Topics

Related Articles