ഷാജഹാനെ കൊലപ്പെടുത്തിയത് ആർ.എസ്.എസുകാർ തന്നെ ; കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് ആവർത്തിച്ച് പോലീസ്

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ബി.ജെ.പി അനുഭാവികളെന്ന് പോലീസ്. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികള്‍ ഷാജഹാനെ വെട്ടിക്കൊന്നതെന്ന് വ്യക്തമാക്കിയത്. കേസില്‍ ആദ്യം അറസ്റ്റിലായ നവീന്‍, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Advertisements

ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്നതിന് നിര്‍ണായക തെളിവായ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, ആയുധങ്ങള്‍ എന്നിവ കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. ആയുധം എത്തിച്ച മാര്‍ഗവും ബാഹ്യ സഹായവും ഗൂഢാലോചനയും കണ്ടെത്താന്‍ മുഖ്യ പ്രതികളെ ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടവും കണ്ടത്തേണ്ടതുണ്ട്. അതിനാല്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. പോലീസിന്റെ അപേക്ഷ പരിഗണിച്ച്‌ ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ശിവരാജനും അനീഷും നവീനും ഞങ്ങള്‍ സി.പി.എമ്മുകാരാണെന്ന് വീണ്ടും ആവര്‍ത്തിച്ചു. മുഖ്യപ്രതി നവീന്‍ കൈയില്‍ ചെ-ഗുവേരയുടെ പച്ചക്കുത്തിയതും കാണിച്ചു. ഇത് ഉയര്‍ത്തി കാണിച്ചാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റാണെന്ന് ആവര്‍ത്തിച്ചത്. ഇന്നലെ അറസ്റ്റിലായ ശിവരാജന്‍ തന്നെ പോലീസ് മര്‍ദ്ദിച്ചതായി കോടതിയില്‍ പരാതിപ്പെട്ടു. സഹോദരനെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് മര്‍ദ്ദിച്ചതെന്ന് ശിവരാജന്‍ ആരോപിച്ചു.

ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രതികള്‍ക്കുണ്ടായ വിരോധമായിരുന്നു എന്നാണ് ആദ്യഘട്ടത്തില്‍ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്. പ്രാദേശികമായുണ്ടായ ചില തര്‍ക്കങ്ങളും പ്രകോപനങ്ങളുമാണ് കൊലയില്‍ കലാശിച്ചത്. കൊലപാതകം നടന്ന ദിവസം പ്രതി നവീനുമായി രാഖി കെട്ടിയതുമായുള്ള തര്‍ക്കവും നടന്നിരുന്നു. ഗണേശോത്സവത്തില്‍ പ്രതികള്‍ ഫ്‌ളക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും പ്രകോപനമായി.

Hot Topics

Related Articles